ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് അധികൃതര്‍ | News Of The Day | Oneindia Malayalam

2018-10-05 969

Rains return to Kerala, govt not to open Idukki dam again
ന്യൂനമര്‍ദത്തിന്റെ ഫലമായി കനത്തമഴ പെയ്യുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്ന കാര്യത്തില്‍ കെഎസ്‌ഇബി അധികൃതര്‍ ഇന്ന്‌ വൈകിട്ട്‌ യോഗം ചേര്‍ന്ന്‌ തുടര്‍ നടപടികള്‍ അലോചിക്കും. ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ഇടുക്കി ഡാമിന്റെ ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറക്കുമെന്നും 50 ക്യുമെക്‌സ്‌ വെള്ളം തുറന്നുവിടുമെന്നും രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം പീന്നീട്‌ മാറ്റുകയായിരുന്നു.
#Rain #IdukkiDam